കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍; രാവിലെ 8 മണി മുതല്‍ രാത്രി 8  വരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 02:58 PM  |  

Last Updated: 30th June 2021 03:11 PM  |   A+A-   |  

KOCHI METRO

ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. പൊതുഗതാഗതം പുനരാരംഭിച്ചതിന് പിന്നാലെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടയിരുന്നു. ഒരുമാസംമുമ്പ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിയത്.

കോവിഡ് കാലത്തിനുമുമ്പ് മെട്രോയില്‍ പ്രതിദിനം ശരാശരി 65,000 യാത്രക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണിനുശേഷം അത് 35,000 ആയി ചുരുങ്ങി. മെട്രോ സര്‍വീസ് നിലച്ചതോടെ ഫീഡര്‍ സര്‍വീസുകളും നിലച്ചിരുന്നു. സ്‌റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.