കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ല; വെല്ലുവിളിച്ച് തോമസ് ഐസക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2021 11:34 AM |
Last Updated: 03rd March 2021 11:34 AM | A+A A- |

തോമസ് ഐസക്ക്/ ഫയൽ ചിത്രം
കൊച്ചി: കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ലെന്ന് മന്ത്രി വെല്ലുവിളിച്ചു. എഫ്ബി പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. വിശദീകരണത്തിനായി മന്ത്രി വാര്‍ത്താ സമ്മേളനം നടത്തും.
കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികള്‍ക്കും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി. കിഫ്ബിയുടെ ബാങ്കിങ് പാര്‍ട്ണറായ ആക്‌സിസ് ഹോള്‍സെയില്‍ ബാങ്കിന്റെ മേധാവിക്കാണ് നോട്ടീസ് നല്‍കിയത്.
കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.