ബിഎഡ് പ്രവേശനം; അപേക്ഷ ക്ഷണിച്ച് ഇഗ്നോ

ബിഎഡ് പ്രവേശനം; അപേക്ഷ ക്ഷണിച്ച് ഇഗ്നോ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

2021-ലെ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). ഏപ്രിൽ 11-ന് നടത്തുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. onlineadmission.ignou.ac.in/admission എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 

യോഗ്യത: സയൻസ്/സോഷ്യൽ സയൻസ്/കോമേഴ്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബാച്ചിലർ/ മാസ്റ്റർ ബിരുദത്തിന് 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

55 ശതമാനം മാർക്കിൽ കുറയാത്ത എൻജിനീയറിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം. ഇവർ എലിമെന്ററി എജ്യുക്കേഷനിലെ ട്രെയിൻഡ് ഇൻ സർവീസ് ടീച്ചറോ എൻസിടിഇ അംഗീകാരമുള്ള ടീച്ചേഴ്സ് എജ്യുക്കേഷൻ കഴിഞ്ഞവരോ ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് യോഗ്യതാ മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്..

അപേക്ഷിക്കേണ്ട വിധം, പഠന കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങളറിയാൻ http://www.ignou.ac.in/ സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി- മാർച്ച് 20. നാഷണൽ കൗൺസിൽ ഫോർ ടീച്ചര്‍ എജ്യുക്കേഷന്റെ (എൻസിടിഇ) അംഗീകാരമുള്ളതാണ് ഇഗ്നോ നൽകുന്ന ബിഎഡ് കോഴ്സുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com