50 ശതമാനത്തിലധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും; രണ്ടുപ്രാവശ്യം തോറ്റവരെ മത്സരിപ്പിക്കില്ല: ഉമ്മന്‍ ചാണ്ടി 

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മന്‍ചാണ്ടി
ഉമ്മന്‍ ചാണ്ടി/ഫയല്‍
ഉമ്മന്‍ ചാണ്ടി/ഫയല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടുപ്രാവശ്യം തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

50 ശതമാനത്തിലധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും ലഭ്യമാക്കണം. നാളെ വീണ്ടും ചര്‍ച്ചയുണ്ടാകുമെന്നും തെഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com