സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‌നയെ ഇ ഡി നിര്‍ബന്ധിച്ചു; പൊലീസുകാരിയുടെ മൊഴി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2021 05:08 PM |
Last Updated: 08th March 2021 05:42 PM | A+A A- |
സ്വപ്‌ന സുരേഷ്, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചെന്ന് എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയുടെ മൊഴി. ജയിലില്‍ നിന്നും പുറത്തുവന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മുന്നിലാണ് വനിതാ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയാനായി ഇ ഡി സ്വപ്നയെ നിര്‍ബന്ധിച്ചു. ചോദിക്കുന്ന ചോദ്യങ്ങളില്‍ പലതിലും മുഖ്യമന്ത്രിയുടെ പേര് മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തി. വളരെ നിര്‍ബന്ധിച്ചാണ് സ്വപ്‌നയെക്കൊണ്ട് ഉദ്യോഗസ്ഥര്‍ സംസാരിപ്പിച്ചത്.
ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം ഫോണ്‍കോളുകള്‍ വന്നിരുന്നു. മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ ചോദിച്ചത് രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥനാണ് എന്നും മൊഴിയില്‍ പറയുന്നു.