അമ്മയും നാല് വയസുകാരൻ മകനും ട്രെയിനിടിച്ച് മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2021 06:33 AM |
Last Updated: 08th March 2021 06:33 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കൊയിലാണ്ടി നന്തിയിൽ അമ്മയും നാല് വയസുകാരൻ മകനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷയും (28) മകൻ കശ്യപുമാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.
ആനക്കുളം അട്ടവയലിൽ മനുലാലിന്‍റെ ഭാര്യയാണ് ഹർഷ. കാശിനാഥ് എന്നു പേരുള്ള മറ്റൊരു മകൻ കൂടിയുണ്ട് ഇവർക്ക്. ഹർഷയുടെയും കശ്യപിന്റെയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കും മാറ്റി.