പത്ത് വർഷം കേരളത്തിൽ, മൂവർ സംഘത്തെ തേടി ഭാഗ്യദേവത; അതിഥി തൊഴിലാളിൾക്ക് ഒരുകോടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2021 10:22 AM |
Last Updated: 08th March 2021 10:22 AM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: കേരള ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തേടിയെത്തിയത് അതിഥി തൊഴിലാളികളായ മൂവർ സംഘത്തെ. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് കോട്ടയം കുറവിലങ്ങാട് ജോലി ചെയ്യുന്ന മൂന്ന് അതിഥിതൊഴിലാളികൾക്ക് ഒന്നാം സമ്മാനമടിച്ചത്.
അസമിലെ നൗഗോങ് ജില്ലയിലെ മാരിപ്പാൻ സ്വദേശികളായ സഹോദരങ്ങൾ ഷഗാദലി (36), നൂർമുഹമ്മദ് അലി (30), കൊൽക്കത്ത മുർഷീദാബാദ് സ്വദേശി ഹക്തർഷേക്ക് (42) എന്നിവർ പങ്കിട്ടെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിത്. ബിസി 275591 നമ്പർ ടിക്കറ്റാണ് ഇവരെ സമ്മാനാർഹരാക്കിയത്.
പത്ത് വർഷമായി കേരളത്തിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ രണ്ടു വർഷമായി കുറവിലങ്ങാട് മേസ്തിരിപ്പണി ചെയ്യുകയാണ്. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ അമ്മൂസ് ലേഡീസ് സ്റ്റോറിലെ ടിക്കറ്റ് കൗണ്ടർ വഴിയാണ് മൂവരും ചേർന്ന് ലോട്ടറിയെടുത്തത്. ഭാഗ്യമിത്ര ലോട്ടറിയുടെ ഓരോ നറുക്കെടുപ്പിലും അഞ്ച് ഒന്നാം സമ്മാനങ്ങളാണ്.