വനിതാ ദിനത്തിൽ നാല് വിമാനങ്ങൾ വനിതകൾ പറത്തും; എയർ ഇന്ത്യ എക്സ്പ്രസിന്റെ ആഘോഷം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2021 09:24 AM |
Last Updated: 08th March 2021 09:24 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനം പ്രമാണിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ നാല് വിമാനങ്ങൾ ഇന്ന് വനിതകൾ പറത്തും. കൊച്ചി, തിരുച്ചിറപ്പിള്ളി, തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് വനിതകൾ നിയന്ത്രിക്കുക. വിമാനങ്ങളിലെ എല്ലാ ജീവനക്കാരും വനിതകളായിരിക്കും.
കൊച്ചിയിൽ നിന്ന് ദോഹയിലേക്കുള്ള സർവീസാണ് വനിതകൾ നിയന്ത്രിക്കുക. വനിതാദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചിട്ടുള്ളത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ ഇന്ത്യ വനിത ജീവനക്കാർക്കായി തിങ്കളാഴ്ച കായൽ യാത്രയും ഒരുക്കിയിട്ടുണ്ട്.