സുജിത്ത് വിജയന്‍/ഫെയ്‌സ്ബുക്ക്‌
സുജിത്ത് വിജയന്‍/ഫെയ്‌സ്ബുക്ക്‌

സിപിഐയ്ക്ക് അതൃപ്തി; ചവറയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രമില്ല, സുജിത്ത് സ്വതന്ത്രന്‍

അന്തരിച്ച എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ സുജിത്ത് വിജയന്‍ ചവറയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കൊല്ലം: അന്തരിച്ച എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ സുജിത്ത് വിജയന്‍ ചവറയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഐയുടെ അതൃപ്തിയെ തുടര്‍ന്നാണ് സിപിഎം ചിഹ്നത്തില്‍ മത്സരിപ്പിക്കാതെ സ്വതന്ത്രനായി നിര്‍ത്തുന്നത്. ഇതോടെ കൊല്ലം ജില്ലയില്‍ സിപിഎമ്മിനും സിപിഐയ്ക്കും നാലുവീതം സീറ്റായി. 

സിഎംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വിജയന്‍പിള്ള അന്തരിച്ചപ്പോള്‍ മകന്‍ ഡോ. സുജിത്ത് വിജയനെ സിപിഎം ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ കൊല്ലം ജില്ലയില്‍ ഒരുസീറ്റുകൂടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തി.

ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോന്റെ കുന്നത്തൂര്‍ വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ താന്‍ തന്നെ വീണ്ടും മത്സരിക്കുമെന്ന് കുഞ്ഞുമോന്‍ നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് സിപിഐയെ അനുനയിപ്പിക്കാനായി സുജിത്ത് വിജയനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com