വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകള്‍; തുടയെല്ലുകള്‍ പൊട്ടിയത് മരണശേഷം; മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2021 03:47 PM |
Last Updated: 10th March 2021 04:17 PM | A+A A- |
സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത തോക്ക്. (വിഡിയോ ദൃശ്യങ്ങളിൽ നിന്ന്)
കല്‍പ്പറ്റ: ബാണാസുര വാളാരംകുന്നില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ആന്തരികാവയവങ്ങളില്‍ വെടിയേറ്റതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിനായിരുന്നു പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്.
ബപ്പന മലയുടെ മധ്യഭാഗത്ത് കാട്ടു പാതയോട് ചേര്‍ന്നാണ് വേല്‍മുരുകന്റെ മൃതദേഹം ഉണ്ടായിരുന്നത്. ആദ്യം മാവോയിസ്റ്റ് സംഘം വെടിവച്ചെന്നും തിരിച്ചടിയിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. തമിഴ്‌നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശിയായാണ് വേല്‍മുരുകന്‍. സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗക്കാരെ പോരാടാന്‍ പ്രേരിപ്പിക്കുകയും ഇവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും സംഘത്തിലേക്കു കൂടുതല്‍പേരെ ചേര്‍ക്കുകയും ചെയ്തത് ഇയാളാണെന്നായിരുന്നു പൊലീസ് വാദം