മത്സരിക്കാനില്ലെന്ന് കെസി ജോസഫ്; 'ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടില്ല'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2021 10:30 AM  |  

Last Updated: 13th March 2021 10:30 AM  |   A+A-   |  

kc joseph

കെസി ജോസഫ്/ഫെയ്‌സ്ബുക്ക്

 

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. ഇത്തവണ സ്ഥാനാര്‍ഥിയാവാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജോസഫ് പറഞ്ഞു.

ഞാന്‍ ഇത്തവണ മത്സര രംഗത്തില്ല. അതു നേരത്തെ പറഞ്ഞതാണ്. ഉമ്മന്‍ ചാണ്ടി കോട്ടയത്തിന്റെ വികാരമെല്ലാം നന്നായി അറിയുന്ന ആളാണ്. അദ്ദേഹം പുതുപ്പള്ളിയില്‍നിന്നു മാറുന്ന പ്രശ്‌നമില്ലെന്ന് കെസി ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.

ഇരിക്കൂറില്‍നിന്ന് തുടര്‍ച്ചയായി എട്ടു തവണ മത്സരിച്ചു ജയിച്ച കെസി ജോസഫ് ഇത്തവണ കോട്ടയം ജില്ലയിലെ മണ്ഡലത്തിലേക്കു മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാവും എന്നായിരുന്നു സൂചന. എന്നാല്‍ കെസി ജോസഫിനു സീറ്റു നല്‍കുന്നതിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായി. യുവജന, വിദ്യാര്‍ഥി വിഭാഗങ്ങള്‍ ജോസഫിനെതിരെ രംഗത്തുവന്നിരുന്നു.