സന്ദീപ് വാര്യര്‍ തൃത്താലയില്‍?; യുവാക്കളുടെ പോരാട്ടം

സന്ദീപ് വാര്യര്‍ തൃത്താലയില്‍?; യുവാക്കളുടെ പോരാട്ടം
സന്ദീപ് വാര്യര്‍ /ഫെയ്‌സ്ബുക്ക്
സന്ദീപ് വാര്യര്‍ /ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ തൃത്താലയില്‍ സ്ഥാനാര്‍ഥിയായേക്കും. നേരത്തെ പരിഗണിച്ചിരുന്ന പട്ടികയില്‍ മാറ്റം വരുത്തി ബിജെപി സന്ദീപ് വാര്യരെ തൃത്താലയിലേക്കു നിയോഗിച്ചതായാണ് സൂചന.

നിലവിലെ എംഎല്‍എ കോണ്‍ഗ്രസിന്റെ യുവ നേതാവ് വിടി ബല്‍റാമിനെ യുവ സിപിഎം നേതാവ് എംബി രാജേഷ് നേരിടുന്ന പോരാട്ടം ഇതിനകം തന്നെ വലിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇതിലേക്ക് സംസ്ഥാന ഘടകത്തിലെ ശക്തനായ യുവ നേതാവ്  സന്ദീപ് വാര്യര്‍ കൂടി എത്തുന്നതായാണ് സൂചന.

രണ്ടു തവണയായി തൃത്താലയിലെ എംഎല്‍എയാണ് വിടി ബല്‍റാം. നേരത്തെ പാലക്കാട് എംപിയായിരുന്ന എംബി രാജേഷിനെയാണ് തൃത്താല പിടിക്കാന്‍ സിപിഎം നിയോഗിച്ചിട്ടുള്ളത്. രണ്ടു യുവ നേതാക്കള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയില്‍ വലിയ ശ്രദ്ധയാണ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ തൃത്താലയ്ക്കു ലഭിച്ചത്. ബിജെപിക്കു ഗണനീയമായ വോട്ടുള്ള മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആരെന്നത് നിര്‍ണായകമാണ്. സന്ദീപ് വാര്യര്‍ തൃത്താലയില്‍ സ്ഥാനാര്‍ഥിയാവുന്നതോടെ യുവ നേതാക്കള്‍ തമ്മിലുള്ള കടുത്ത ത്രികോണ മത്സരത്തിനാവും മണ്ഡലം സാക്ഷ്യം വഹിക്കുക.

ബിജെപിയുടെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നുച്ചയോടെ പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com