പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി; പേരാമ്പ്രയില്‍ ധാരണയായില്ല, പി എം എ സലാം ലീഗ് ജനറല്‍ സെക്രട്ടറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2021 10:27 AM |
Last Updated: 15th March 2021 10:27 AM | A+A A- |

അബ്ദുറഹ്മാന്‍ രണ്ടത്താണി/ഫെയ്‌സ്ബുക്ക്
മലപ്പുറം: പുനലൂര്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി അബദുറഹ്മാന്‍ രണ്ടത്താണിയെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. തര്‍ക്കം തുടരുന്ന പേരാമ്പ്ര സീറ്റില്‍ പ്രഖ്യാപനം പിന്നീട്. പി എം എ സലാമിന് ജനറല്‍ സെക്രട്ടറി ചുമതല നല്‍കിയതായി വാര്‍ത്താ സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ പി എ മജീദ് മത്സരിക്കുന്നതിനിലാണ് സലാമിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
പേരാമ്പ്ര സീറ്റ് ലീഗിന് വിട്ടുനല്‍കിയതില്‍ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ് ലീഗിന് നല്‍കിയത്. വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.