ബിജെപി ക്യാമ്പിനെ ആവേശത്തിലാഴ്ത്താന്‍ മോദി വരുന്നു; മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും പ്രധാനമന്ത്രി കേരളത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 12:42 PM  |  

Last Updated: 17th March 2021 12:47 PM  |   A+A-   |  

modi-11

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍/ പിടിഐ

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും കേരളത്തിലെത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടിയാണ് മോദി എത്തുന്നത്.

അവസാനവട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തി എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. 

ഫെബ്രുവരി 14ന് മോദി കൊച്ചി സന്ദര്‍ശിച്ചിരുന്നു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മോദി, ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നു.