പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2021 01:53 PM  |  

Last Updated: 19th March 2021 01:53 PM  |   A+A-   |  

PJ Joseph and Mons Joseph resigned as MLAs

പി ജെ ജോസഫ്/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്  നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ് രാജി. 

പിസി തോമസ് വിഭാഗവുമായി ലയിച്ച് പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആയി മാറിയ സാഹചര്യത്തില്‍ അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ ആയാണ് ഇരുവരും കഴിഞ്ഞ തവണ ജയിച്ചത്. എംഎല്‍എ പദവി രാജിവയ്ക്കുന്നതാണു നല്ലതെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കിയത്.  

ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കി. തൊടുപുഴയില്‍നിന്നുള്ള എംഎല്‍എയാണ് പിജെ ജോസഫ്. കടുത്തുരുത്തിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് മോന്‍സ് ജോസഫ്.