കയ്യിലെത്തുക 3100 രൂപ; രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് അടുത്ത ആഴ്ച നല്‍കും, ശമ്പളവും നേരത്തെ

തിരഞ്ഞെടുപ്പ് ചെലവുകളും ശമ്പള വിതരണവും നടത്താ‍ൻ ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിലും ട്രഷറി പ്രവർത്തിപ്പിക്കാനും തീരുമാനമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: അടുത്ത മാസത്തെ ക്ഷേമ പെൻഷൻ കൂടി ഈ മാസം അവസാനം വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് ചെലവുകളും ശമ്പള വിതരണവും നടത്താ‍ൻ ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിലും ട്രഷറി പ്രവർത്തിപ്പിക്കാനും തീരുമാനമായി. 

ഈ മാസത്തെയും വിഷുവിന് മുമ്പ് നൽകാൻ തീരുമാനിച്ച അടുത്ത മാസത്തെയും ക്ഷേമപെൻഷൻ അടുത്തയാഴ്ച വിതരണം ചെയ്യും. ഇതോടെ രണ്ടുമാസത്തെ പെൻഷൻ ചേർത്ത് 3100 രൂപ അടുത്തയാഴ്ച ജനങ്ങളുടെ കയ്യിലെത്തും. വോട്ടെടുപ്പിന് മുമ്പ് ക്ഷേമപെൻഷനും ശമ്പളവും ജനങ്ങളുടെ കയ്യിലെത്തുന്നു എന്ന് ഉറപ്പാക്കാനാണ് സർക്കാർ നടപടി. ഇതിനായി ധനമന്ത്രി തോമസ് ഐസക് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.  

വർധിപ്പിച്ച ശമ്പളമാണ് അടുത്തമാസം സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്നത്. ഇതിനായി ഡിഎ കുടിശിക ബില്ലുകൾ ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാർക്കിൽ ചേർക്കുകയാണ്.  ട്രഷറി വഴി പെൻഷൻ വാങ്ങുന്ന യുജിസി അധ്യാപകരുടെയും സർവീസ് പെൻഷൻകാരുടെയും  പെൻഷൻ പരിഷ്കരിക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. 

അടുത്തമാസം ആദ്യം പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ അവധികൾ വരുന്നതിനാൽ തടസം നേരിടാതിരിക്കാൻ വെള്ളി, ഞായർ ദിവസങ്ങളിൽ ട്രഷറി പ്രവർത്തിക്കും. ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ള ജീവനക്കാർക്ക് നിയന്ത്രിത അവധി നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com