കണ്ണൂര്‍ കളക്ടറേറ്റില്‍ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st March 2021 03:25 PM |
Last Updated: 21st March 2021 03:25 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: കണ്ണൂരില്‍ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ആര്‍ക്കും പരിക്കില്ല.
കളക്ടറേറ്റിലാണ് സംഭവം. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. തിര നിറച്ചത് പരിശോധിക്കുന്നതിനിടെയാണ് സംഭവം നടന്നത്. രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.