7.39 ലക്ഷം പുതിയ വോട്ടർമാർ; ഇരട്ടവോട്ട് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2021 06:10 PM  |  

Last Updated: 22nd March 2021 06:10 PM  |   A+A-   |  

Teeka Ram Meena

മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ

 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 7.39 ലക്ഷം വോട്ടർമാരുണ്ടെന്ന്∙ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. 1.76 ലക്ഷം പേരുടെ അപേക്ഷകൾ തള്ളിയതായും 290 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.  140 കമ്പനി കേന്ദ്രസേന തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണം ശരിയെന്ന് ടിക്കാറാം മീണ പറഞ്ഞു. വൈക്കം–590, ഇടുക്കി–434, ചാലക്കുടി–570, കാസർകോട്–640 എന്നിങ്ങനെ ഇരട്ടവോട്ടുകൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു