പ്രചാരണരംഗത്ത് വിഎസിനെ 'മിസ്' ചെയ്യുന്നു; തുറന്ന് പറഞ്ഞ് പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2021 04:36 PM  |  

Last Updated: 22nd March 2021 04:36 PM  |   A+A-   |  

vs_achu

ഫയല്‍ ചിത്രം

 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിഎസ അച്യുതാനന്ദന്റെ അഭാവം അറിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസ് കേരളം നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചയാളാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുവദിക്കാത്തതുകൊണ്ടാണ് പ്രവര്‍ത്തനരംഗത്ത് ഇല്ലാത്തത്. പ്രചാരണരംഗത്ത് വിഎസിന്റെ അഭാവം അറിയുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി വിജയന്റെ പ്രതികരണം. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയശക്തികള്‍ക്കല്ലാതെ മറ്റെല്ലാവര്‍ക്കും സര്‍ക്കാര്‍ നിലപാട് ബോധ്യമായി. എന്‍എസ്എസിന്റെ പ്രശ്‌നം എന്തെന്നറിയില്ല, ശബരിമല ഇപ്പോള്‍ വിഷയവുമല്ല. തിരഞ്ഞെടുപ്പിലോ നാട്ടിലോ അത് ഇപ്പോള്‍ ചര്‍ച്ചയല്ലെന്നും പിണറായി പറഞ്ഞു. 

ആഴക്കടല്‍ വിവാദത്തില്‍ ഗൂഢാലോചനയാണ് നടന്നത്. മല്‍സ്യത്തൊഴിലാളി സമൂഹത്തിലുള്ള എല്‍ഡിഎഫ് സ്വാധീനം തകര്‍ക്കാനാണ് ശ്രമിച്ചത്. ഇഎംസിസി പ്രതിനിധി സ്ഥാനാര്‍ഥിയായതോടെ സംശയം ബലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.പ്രശാന്തിനെയല്ല ഇക്കാര്യത്തില്‍ പ്രാഥമികമായി സംശയിക്കുന്നത്, അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.