ഹര്‍ജിക്കൊപ്പം സ്വപ്‌നയുടെ മൊഴിപ്പകര്‍പ്പ് എന്തിന്? ഇഡിയോട് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2021 01:29 PM  |  

Last Updated: 24th March 2021 01:29 PM  |   A+A-   |  

High Court directive to the CBI

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച്‌ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കൊപ്പം, പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിപ്പകര്‍പ്പ് ഹാജരാക്കിയത് എന്തിനെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ സംശയം ഉന്നയിച്ചത്.

രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹര്‍ജിക്കൊപ്പം നല്‍കിയിരിക്കുന്നത്. ഇത് ഉചിതമാണോയെന്നു കോടതി ചോദിച്ചു. തെളിവുകള്‍ എന്ന നിലയ്ക്കാണ് മൊഴിയിലെ വിവരങ്ങളും വാട്ട്‌സ്ആപ്പ് ചാറ്റും ഹാജരാക്കിയതെന്ന്, ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 

ഇഡിക്ക് എതിരായ കേസ് നിലനില്‍ക്കില്ലെന്ന് തുഷാര്‍ മേത്ത വാദിച്ചു. ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന എവിടെയും പറഞ്ഞിട്ടില്ലന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇഡിക്കെതിരെ മൊഴി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥകള്‍ സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും മേത്ത പറഞ്ഞു.

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന പൊലീസുകാരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് െ്രെകംബ്രാഞ്ച് കേസ് എടുത്തത്. 

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച രേഖകള്‍ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതി പറയാത്ത കാര്യങ്ങള്‍ പോലും പറഞ്ഞു എന്ന തരത്തില്‍ ചില പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് മൊഴിയായി നല്‍കിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത് എന്നും ഇ ഡി പറയുന്നു.