കള്ളവോട്ട് കണ്ടുപിടിക്കാന്‍ സംശയമുള്ളവരെക്കൊണ്ട് മലയാളം പറയിപ്പിക്കണം: കുമ്മനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 10:53 PM  |  

Last Updated: 25th March 2021 10:53 PM  |   A+A-   |  

kummanam

കുമ്മനം രാജശേഖരന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കടന്നുകൂടിയ സാഹചര്യത്തില്‍ വ്യാജ വോട്ടു കണ്ടുപിടിക്കാന്‍ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍. അതിര്‍ത്തി ജില്ലകളിലാണെങ്കില്‍ തമിഴോ കന്നഡയോ എങ്കിലും സംസാരിക്കുന്നവരെക്കൊണ്ടു മാത്രമേ വോട്ടു ചെയ്യിക്കാവു.

സ്ഥാനാര്‍ത്ഥിയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പോളിംഗ് ഏജന്റോ സംശംയം പ്രകടിപ്പിക്കുന്നവരെകൊണ്ട് സംസാരിപ്പിക്കാനുള്ള അധികാരം പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.കള്ളവോട്ടുകളും ഇരട്ടവോട്ടുകളും ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുമെന്നും കുമ്മനം പറഞ്ഞു.