കടയിൽ സാധനം വാങ്ങാനെത്തിയ ഒൻപതുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 53കാരൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 07:20 AM  |  

Last Updated: 27th March 2021 07:34 AM  |   A+A-   |  

Man Arrested For rape

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇടവെട്ടി സ്വദേശി മുഹമ്മദ്(53) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

തൊടുപുഴ ഇടവെട്ടിയിൽ പലചരക്ക് കട നടത്തുകയാണ് മുഹമ്മദ്. കഴിഞ്ഞ ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പോയ ഒന്പത് വയസുകാരിയോട് മുഹമ്മദ് അപമര്യാദയായി പെരുമാറി. വീട്ടിലെത്തിയതിന് ശേഷം പെൺകുട്ടി ആരോടും സംസാരിക്കാതെ ഒറ്റയ്ക്ക് മാറിയിരുന്നതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. 

തുടർന്ന് അമ്മ വിവരം തിരക്കിയപ്പോഴാണ് പ്രതി അപമര്യാദയായി പെരുമാറിയ കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം തൊടുപുഴ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് മുഹമ്മദിനെ കസ്റ്റഡിയിൽ എടുത്തു. പ്രതി നേരത്തെയും സമാന രീതിയിൽ ആളുകളോട് ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.