മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; 110കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2021 04:47 PM |
Last Updated: 28th March 2021 04:47 PM | A+A A- |
എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക്
മലപ്പുറം: മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദയനികുതി വകുപ്പിന്റെ പരിശോധന. പത്തു വര്‍ഷത്തിനിടെ ബാങ്കില്‍ 1000കോടിയുടെ ഇടപാടുകള്‍ നടന്നെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
110കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി. മരിച്ചുപോയവരുടെ പേരിലും അനധികൃത നിക്ഷേപമുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നോട്ട് നിരോധന കാലത്തും അനധികൃത ഇടപാടുകള്‍ നടന്നെന്നാണ് സൂചന.