കേരളം
സ്കൂട്ടര്‍ ബസിലിടിച്ചു; ബസിനടിയില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം
ആറ്റിങ്ങലില്‍ ബസിനടിയില്‍ പെട്ട് യുവാവ് മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബസിനടിയില്‍ പെട്ട് യുവാവ് മരിച്ചു. കല്ലമ്പലം സ്വദേശി സുബിന്(35) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
വേങ്കമല ക്ഷേത്രത്തില്‍ പോയി വന്ന സുബിന്റെ ഹോണ്ട ആക്ടിവ സ്കൂട്ടറും അതേ ദിശയില്‍ പോയ ആറ്റിങ്ങല്‍ കാരേറ്റ് റൂട്ടിലോടുന്ന കബീര്‍ ബസുമാണ് അപകടത്തില്‍ പെട്ടത്. ബസിനിടയില്‍പ്പെട്ട സുബിന് തല്‍ക്ഷണം മരിച്ചു. ആറ്റിങ്ങല്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ