അസഭ്യം പറഞ്ഞതിനെ ചൊല്ലി തര്‍ക്കം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം, മൂന്നുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 10:05 AM  |  

Last Updated: 29th March 2021 10:05 AM  |   A+A-   |  

dyfi-iyc

ഡിവൈഎഫ്‌ഐ,യൂത്ത് കോണ്‍ഗ്രസ് പതാകകള്‍

 

തിരുവനന്തപുരം: കല്ലറ പാട്ടറയില്‍ ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പരിക്കേറ്റു. യുഡിഎഫിന്റെ കല്ലറ പഞ്ചായത്ത് പ്രചരണ പരിപാടി പാട്ടറയില്‍ സമാപിച്ചശേഷമായിരുന്നു സംഘര്‍ഷം. 

യൂത്ത് കോണ്‍ഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷജിന്‍, സെക്രട്ടറി ഷഹ്നാസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവര്‍ക്കാണ് പരിക്ക്. സ്വീകരണ പരിപാടി കഴിഞ്ഞ് സ്ഥാനാര്‍ത്ഥി മടങ്ങിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം.പാങ്ങോട് പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.