പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ ഷോക്കേറ്റു; യുഡിഎഫ് പ്രവർത്തകൻ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 06:41 AM  |  

Last Updated: 29th March 2021 06:41 AM  |   A+A-   |  

udf_worker_electrocuted

മുഹമ്മദ് സിനാൻ

 

കണ്ണൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവർത്തകൻ മരിച്ചു. മട്ടന്നൂർ ചാവശ്ശേരി സ്വദേശി മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്. എംഎസ്‌എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ട്രഷററാണ് സിനാൻ. 

ഇന്നലെ രാത്രിയിലായിരുന്നു അപകടം. പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടി കെട്ടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

യുപി ഹൗസിൽ ബഷീർ-സൗറ ദമ്പതികളുടെ മകനാണ് സിനാൻ. സഹ്ഫറ, ഷിറാസ്, ഷഹ്‌സാദ്, ഇർഫാൻ എന്നിവർ സഹോദരങ്ങളാണ്.