ലാവ്‌ലിന്‍ കേസ്: ടി പി നന്ദകുമാറിന് വീണ്ടും ഇഡിയുടെ നോട്ടീസ്, നാളെ തെളിവുകള്‍ ഹാജരാക്കണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 08:41 PM  |  

Last Updated: 30th March 2021 08:41 PM  |   A+A-   |  

Enforcement Directorate

ഫയല്‍ ചിത്രം

 

കൊച്ചി: ലാവ്‌ലിന്‍ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാറിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാളെ രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ തെളിവുകളുമായി ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. 

കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന്  കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം. 2006ല്‍ ഡിആര്‍ഐയ്ക്ക് നല്‍കിയ പരാതിയിലാണ്  15 വര്‍ഷത്തിന് ശേഷം ഇഡിയുടെ ഇടപെടല്‍. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തില്‍ ഇഡി തീരുമാനമെടുക്കുക. കഴിഞ്ഞദിവസം നന്ദകുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു.