തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദത്തിന് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2021 06:41 AM  |  

Last Updated: 30th March 2021 06:41 AM  |   A+A-   |  

rain with thunderstorm

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണ് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്. 

ബംഗാൾ ഉൾക്കടലിലും അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ട് ന്യൂനമർദ്ദങ്ങളുടെയും സ്വാധീനം കേരളത്തെ കാര്യമായി ബാധിക്കില്ല. 

എന്നാൽ സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.