പാലക്കാട് സ്വകാര്യ മെഡിക്കല്‍ കോളജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറിനല്‍കി

പാലക്കാട് സ്വകാര്യ മെഡിക്കല്‍ കോളജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറിനല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് സ്വകാര്യ മെഡിക്കല്‍ കോളജിലും കോവിഡ് രോഗിയുടെ മൃതദേഹം മാറിനല്‍കി. ഇന്നലെ മരിച്ച കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് മാറിനല്‍കിയത്. മങ്കര സ്വദേശിയുടേതിന് പകരം നല്‍കിയത് ആലത്തൂര്‍ സ്വദേശിയുടെ മൃതദേഹം. മോര്‍ച്ചറിയിലെ ജീവനക്കാര്‍ക്ക് തെറ്റുപറ്റിയതാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

നേരത്തെ,  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. മെഡിക്കല്‍ കോളേജ് പൊലീസില്‍ പ്രസാദിന്റെ ബന്ധുക്കള്‍ പരാതി നല്‍കി.

മോര്‍ച്ചറിയില്‍ പ്രസാദ് എന്ന പേരില്‍ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു. മൃതദേഹം മാറി പോയതാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചതായി കുടുംബം പറയുന്നു. മൃതദേഹം മാറി സംസ്‌കരിച്ചതായാണ് വിവരമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ പറഞ്ഞു.

മോര്‍ച്ചറിയില്‍ മൃതദേഹം കൈകാര്യം ചെയ്തവര്‍ക്ക് പറ്റിയ പിഴവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങള്‍ പരിശോധിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com