ഇത്തവണ കാലവർഷം പതിവിലും നേരത്തേ; മൺസൂൺ മെയിൽ എത്തിയേക്കും, 2000ന് ശേഷം ആദ്യം

തെക്കു പടിഞ്ഞാറൻ കാലവർഷം പതിവിലും നേരത്തെ നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: മെയ് മായം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്ന് സൂചന. തെക്കു പടിഞ്ഞാറൻ കാലവർഷം പതിവിലും നേരത്തെ നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

മെയ് മാസം മധ്യത്തോടെ ബം​ഗാൾ ഉൾക്കടലിലും ഇതിന് പിന്നാലെ അറബി കടലിലും ന്യൂനമർദങ്ങൾ രൂപപെടുക്കും. 2000ന് ശേഷം മെയ് മാസത്തിൽ സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചിട്ടില്ല. എന്നൽ ഇത്തവണ മൺസൂൺ നേരത്തെ കേരളത്തിലേക്ക് എത്താനുള്ള എല്ലാ ഘടങ്ങളും അനുകൂലമായിരിക്കുകയാണ്. 

മാഡൻ ജൂലിയൻ ഒസിലേഷൻ എന്ന പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള വായു പ്രവാഹം സജീവമായത് മൺസൂണിനെ തുണച്ചു. കാറ്റിനൊപ്പം മഴമേഘങ്ങളുടേയും സഞ്ചാരം വേ​ഗത്തിൽ ഉപഭൂഖണ്ഡത്തിലേക്ക് എത്താനുള്ള സാധ്യത ആ​ഗോള മഴപ്പാത്തിയായ മാ‍ഡൻ ജൂലിയൻ ഓസിലേഷനിലൂടെ വരുന്നു. കിഴക്കൻ പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസവും മൺസൂൺ മഴയ്ക്ക് ​ഗുണകരമാവുന്ന വായുപ്രവാഹവും എത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com