18നു 45നും ഇ‌ടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടില്ല; പിന്നെങ്ങനെ ചിന്ത ജെറോം വാക്സിൻ സ്വീകരിക്കും? വിവാദം, പരാതി

18നു 45നും ഇ‌ടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടില്ല; പിന്നെങ്ങനെ ചിന്ത ജെറോം വാക്സിൻ സ്വീകരിക്കും? വിവാദം, പരാതി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം കോവിഡ് വാക്സിൻ സ്വീകരിച്ചതായി പരാതി. ഇതുസംബന്ധിച്ച് അഭിഭാഷകനായ ബോറിസ് പോളാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചതായി അഭിഭാഷകൻ വ്യക്തമാക്കി.

ഇന്നലെയാണ് കോവിഡ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച കാര്യം ചിന്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രവും അവർ സാമൂഹിക മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് വിമർശനം ഉയർന്നത്. 

45 വയസ് പിന്നിട്ടിട്ടില്ലാത്ത ചിന്ത വാക്സിൻ സ്വീകരിച്ചത് പിൻവാതിലിലൂടെയെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാൽ കോവിഡ് സന്നദ്ധ പ്രവർത്തക എന്ന നിലയിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ചിന്ത വാക്സിൻ സ്വീകരിച്ചത് എന്നാണ് യുവജന കമ്മീഷൻ വൃത്തങ്ങൾ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com