സംസ്ഥാനത്ത് 45വയസ്സിന് താഴെയുള്ളവർക്കുള്ള വാക്സിൻ  ഉടൻ, മൂന്നരലക്ഷം ഡോസ് ഇന്ന് എത്തും; മുൻ​ഗണന ഈ വിഭാ​ഗങ്ങൾക്ക് 

സംസ്ഥാനത്ത്18നും 45നും ഇടയിൽ പ്രായമായവർക്കുള്ള വാക്സിൻ വിതരണം ഉടൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്18നും 45നും ഇടയിൽ പ്രായമായവർക്കുള്ള വാക്സിൻ വിതരണം ഉടൻ. സർക്കാർ വില കൊടുത്ത് വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിൻ ഇന്ന് എറണാകുളത്ത് എത്തും. 

മെയ് ഒന്നുമുതലാണ് രാജ്യത്ത് 18നും 45നും ഇടയിൽ പ്രായമായവർക്ക് വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. 50 ശതമാനം വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങാനാണ് കേന്ദ്രസർക്കാർ നിർദേശം. എന്നാൽ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇതനുസരിച്ച് വില കൊടുത്ത് വാങ്ങിയ വാക്സിന്റെ ആദ്യ ബാച്ചാണ് ഇന്ന് കേരളത്തിൽ എത്തുന്നത്.

18 നും 45നും ഇടയിൽ പ്രായമായവർക്ക് ഇടയിൽ ​ഗുരുതര രോ​ഗം ഉള്ളവർക്കാണ് ആദ്യം പരി​ഗണന നൽകുക. കൂടാതെ സമൂഹവുമായി അടുത്തിടപഴകുന്നവർക്കും മുൻ​ഗണന നൽകാനാണ് സർക്കാർ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com