ഡ്യൂട്ടിക്കിടെ ഫോണിൽ നോക്കിയിരിക്കുന്നത് ​ഗുരുതര വീഴ്ച, പൊലീസിന് കർശന നിർദേശം

സുപ്രധാന ഡ്യൂട്ടികളിൽ നിയോ​ഗിച്ചുള്ള ഉദ്യോ​ഗസ്ഥർക്കാണ് കർശന നിർദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; പൊലീസ് ഉദ്യോ​ഗസ്ഥർ മൊബൈൽ ഉപയോ​ഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവായി. സുപ്രധാന ഡ്യൂട്ടികളിൽ നിയോ​ഗിച്ചുള്ള ഉദ്യോ​ഗസ്ഥർക്കാണ് കർശന നിർദേശം. ഡ്യൂട്ടിയിൽ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടർന്നാണിത്. എഡിജിപി മനോജ് എബ്രഹാം ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

രാജ്ഭവൻ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷവേണ്ട മേഖലയിൽ നിയോഗിച്ചിട്ടുള്ള പോലീസുകാർ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈൽഫോണിൽ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഉത്തരവിൽ പറയുന്നത്. അനാവശ്യ മൊബൈൽഫോൺ ഉപയോഗം തടയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com