എട്ട് ലക്ഷം രൂപ കോഴിക്കൂട്ടിൽ; കുഴൽപണക്കേസിൽ ഇതുവരെ പിടിച്ചെടുത്തത് 75 ലക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2021 08:07 AM  |  

Last Updated: 17th May 2021 08:07 AM  |   A+A-   |  

money

പ്രതീകാത്മക ചിത്രം

 

തൃശൂർ: കൊടകര ഹവാല പണമിടപാടില്‍ പിടിച്ചെടുത്ത തുക 75 ലക്ഷമായി. കേസിൽ ഏറ്റവും അവസാന് കണ്ടെത്തിയ എട്ട് ലക്ഷം രൂപ പ്രധാന പ്രതികളിലൊരാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. വെള്ളാങ്ങല്ലൂർ സ്വദേശി ഷുക്കൂറിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് 8 ലക്ഷം പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയത്. 

10 ലക്ഷം രൂപയാണ് തനിക്ക് കിട്ടിയതെന്ന് ഷുക്കൂർ മൊഴി നൽകി. ബാക്കി തുക മൊബൈൽ ഫോൺ വാങ്ങാനും വാഹനം അറ്റകുറ്റപ്പണി തീർക്കാനും ഉപയോഗിച്ചു. 

ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന ഹവാല പണം, എതിര്‍ ഗ്രൂപ്പ് തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണം. തൃശൂർ ജില്ലയിൽ നിന്ന് മാത്രം 47 ലക്ഷം രൂപയും മറ്റ് ജില്ലകളിൽ നിന്ന് 20 ലക്ഷത്തോളം രൂപയും നേരത്തെ കണ്ടെടുത്തിരുന്നു. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതിയെങ്കിലും 3.5 കോടി രൂപ മൊത്തം പോയിട്ടുണ്ടെന്നാണു വിവരം. കേസിലെ മുഖ്യ പ്രതികളായ മാർട്ടിനെയും രഞ്ജിത്തിനെയും ഇന്നു കസ്റ്റഡിയിൽ വാങ്ങും.പണം എവിടെ നിന്നാണ് വന്നു, എവിടേക്ക്, ആര്‍ക്ക് വേണ്ടി എന്നീ കാര്യങ്ങളാണ് സംഘം പ്രധാനമായി അന്വേഷിക്കുന്നത്.