ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിൽ; എറണാകുളത്ത് 23 പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിൽ; എറണാകുളത്ത് 23 പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

കൊച്ചി: എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ അധികമുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ 23 പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഇവിടെ നിർബന്ധമാക്കി. 

ആരെയും അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല. ഇത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ആംബുലൻസുകളുടെ സേവനം ഈ പഞ്ചായത്തുകളിൽ ഉറപ്പാക്കി. വാർഡുതല സമിതികളുടെ പ്രവർത്തനം നിലവിലുള്ളതിനേക്കാൾ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകി. താലൂക്ക് തലത്തിലുള്ള ഐ.ആർ.എസിൻ്റെ പ്രവർത്തനവും ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകി. പോലീസ് പരിശോധന ഈ പഞ്ചായത്തുകളിൽ കടുപ്പിച്ചു .

ചൂർണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂർ, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂർ, കീഴ്മാട്, ഒക്കൽ, നായരമ്പലം, ശ്രീ മൂലനഗരം, ചേരാനല്ലൂർ, കോട്ടപ്പടി, എടത്തല, ഞാറക്കൽ, കുട്ടമ്പുഴ, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കടുപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com