3 ജില്ലകളില്‍ 3  മന്ത്രിമാര്‍; കാസര്‍കോടിനും വയനാടിനും പ്രാതിനിധ്യം ഇല്ല

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലയില്‍ നിന്നാണ് മൂന്ന് മന്ത്രിമാരുള്ളത്.
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മൂന്ന് ജില്ലകളില്‍ മൂന്ന് മന്ത്രിമാര്‍ വീതം. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലയില്‍ നിന്നാണ് മൂന്ന് മന്ത്രിമാരുള്ളത്. വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് മന്ത്രിമാരില്ല.

തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ മന്ത്രിമാരാകും. കോഴിക്കോട് നിന്ന് പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും തൃശൂരില്‍ കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, കെ രാജന്‍ എന്നിവര്‍ മന്ത്രിമാരാകും. വയനാട്ടില്‍ നിന്ന് കഴിഞ്ഞ തവണയും മന്ത്രിമാരുണ്ടായിരുന്നില്ല. കാസര്‍കോട് നിന്ന് ഇ ചന്ദ്രശേഖരനായിരുന്നു കഴിഞ്ഞ തവണത്തെ സിപിഐ മന്ത്രി

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗമാണ് പാര്‍ലമെന്ററി പാര്‍ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തെരഞ്ഞെടുത്തത്. മന്ത്രിമാരായി എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു.

സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ കെ ശൈലജ ടീച്ചറേയും തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനേയും തീരുമാനിച്ചു.

തിരുവനന്തപുരം മന്ത്രിസഭയിലേക്ക് തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായി വി.ശിവന്‍കുട്ടിയെയാണ് പാര്‍ട്ടി തിരഞ്ഞെടുത്തത്. നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. തിരുനന്തപുരം കോര്‍പറേഷന്റെ മുന്‍ മേയറായിരുന്നു.

കൊല്ലം: കൊട്ടാരക്കര എംഎല്‍എ കെ.എന്‍.ബാലഗോപാല്‍. മുന്‍പ് വി.എസ്.മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. മുന്‍ രാജ്യസഭാ അംഗമാണ്.

പത്തനംതിട്ട: ആറന്‍മുള എംഎല്‍എ വീണാ ജോര്‍ജ്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കുന്നത് രണ്ടാം തവണ. മുന്‍പ് മാധ്യമപ്രവര്‍ത്തകയായിരുന്നു.

കോട്ടയം: ഏറ്റുമാനൂര്‍ എംഎല്‍എ വി.എന്‍.വാസവന്‍. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു.

ആലപ്പുഴ: ചെങ്ങന്നൂര്‍ എംഎല്‍എയാണ് സജി ചെറിയാന്‍. ചെങ്ങന്നൂര്‍ സീറ്റ് ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിച്ചത് സജി ചെറിയാനാണ്. സംസ്ഥാന കമ്മിറ്റി അംഗം. മുന്‍ ജില്ലാ സെക്രട്ടറി.

എറണാകുളം: കളമശേരി എംഎല്‍എയായ പി.രാജീവ്  മുന്‍ രാജ്യസഭാംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. ദേശാഭിമാനി പത്രാധിപരാണ്.

തൃശൂര്‍: കെ.രാധാകൃഷ്ണന്‍, സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. മുന്‍ നിയമസഭാ സ്പീക്കറാണ്.
ആര്‍.ബിന്ദു ബിന്ദുവിന്റേത് ആദ്യ മത്സരമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയാണ്. തൃശൂര്‍ മേയറായിരുന്നു

മലപ്പുറം: താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രനായ വി.അബ്ദുറഹ്മാന്‍ രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്. മുന്‍പ് തിരൂര്‍ നിയമസഭ വൈസ് ചെയര്‍മാനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com