കേന്ദ്രം നൽകിയ വാക്സിൻ തീർന്നു: മുഖ്യമന്ത്രി 

ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തമെന്നും മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ തീർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോ​ഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കോവിഡ് മുക്തരായ ആളുകൾക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിൻ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ പുതിയ മാർനിർദേശത്തിൽ പറയുന്നു. ആദ്യ ഡോസ് സ്വീകരിച്ച ശേഷം വൈറസ് ബാധയുണ്ടായവർ രണ്ടാം ഡോസ് മൂന്നു മാസത്തിനു ശേഷമേ എടുക്കാവൂ. നിലവിൽ കോവിഡ് ബാധിച്ചവരോട് വാക്‌സിൻ എടുക്കാൻ നാലാഴ്ചയും രണ്ടാഴ്ചയുമാണ് ഡോക്ടർമാർ പൊതുവെ പറയുന്നത്. ഇക്കാര്യത്തിൽ ആദ്യമായിട്ടാണ് കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ സ്വീകരിക്കാമെന്നും കേന്ദ്രസർക്കാർ പറയുന്നു. 

കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ച വരെയായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. നേരത്തെ ആറ് മുതൽ എട്ട് ആഴ്ച വരെയായിരുന്നു സമയപരിധി. ഇത് വലിയ വിമർശനത്തിന് ഇടയാക്കിരുന്നു. വാക്‌സിന്റെ ലഭ്യതക്കുറവാണ് കേന്ദ്രസർക്കാറിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com