ലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നത്; മുസ്‍ലിങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി 

ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തതിൽ മുസ്‍ലിം ലീ​ഗ് ഉയർത്തുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു
പിണറായി വിജയന്‍ /എക്‌സ്പ്രസ് ഫോട്ടോ
പിണറായി വിജയന്‍ /എക്‌സ്പ്രസ് ഫോട്ടോ


തിരുവനന്തപുരം: മുസ്‍ലിം ജനവിഭാഗങ്ങൾക്ക് തന്നിലും സർക്കാരിലും വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തതിൽ മുസ്‍ലിം ലീ​ഗ് ഉയർത്തുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്റെ വിമർശനത്തിന് അടിസ്ഥാനമില്ലെന്നും ലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി വി അബ്​ദുറഹ്​മാന്​ ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ നൽകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ​. എന്നാൽ, ന്യൂനപക്ഷ ക്ഷേമ വകു​പ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തത്​ എല്ലാ വിഭാ​ഗക്കാരും സ്വാഗതം ചെയ്തുവെന്നാണ്​ പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്​. ഏതെങ്കിലും ക്രിസ്ത്യൻ സഭകൾ പറഞ്ഞതുകൊണ്ടല്ല മറിച്ച് പൊതുതീരുമാനത്തി​ൻറെ ഭാഗമായാണ്​ വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസിയും കത്തോലിക്കാ കോൺഗ്രസും നേരത്തേ രംഗത്തെത്തിയിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിൽ കെ ടി ജലീൽ ആയിരുന്നു ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com