വിക്ടേഴ്സിലെ ക്ലാസിന് പുറമെ 10, 12ലെ വിദ്യാർഥികൾക്ക് അധ്യാപകരുടെ ഓൺലൈൻ ക്ലാസ്; അധ്യായന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിച്ചേക്കും

വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഉന്നത ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യായന വർഷം ജൂൺ ഒന്നിന് തന്നെ അധ്യായന വർഷം ആരംഭിക്കാൻ ധാരണ. വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഉന്നത ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനൽ വഴി പുതിയ അധ്യായന വർഷം ആരംഭിക്കാനാണ് ധാരണ. 

കെറ്റ് സമർപ്പിച്ചിരിക്കുന്ന ശുപാർശകൾ കൂടി പരി​ഗണിച്ചാവും തുടർ നടപടികൾ. ഡിജിറ്റൽ ക്ലാസുകളുടെ ​ഗുണഫലം ലഭിക്കാത്ത വിദ്യാർഥികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി പരിഹാരം കാണണം എന്ന് മന്ത്രി നിർദേശിച്ചു. വിക്ടേഴ്സ് ചാനലിലെ ക്ലാസിന് പുറമെ 10, 12 ക്ലാസുകളിലെ അധ്യാപകർ സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ് നൽകണം എന്ന് നിർദേശവും പരി​ഗണനയിലുണ്ട്. 

കഴിഞ്ഞ വർഷത്തെ ഓൺലൈൻ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തും. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തുടരുക മാത്രമേ നിർവാഹമുള്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com