മലപ്പുറത്ത് വന്‍ മയക്കുമരുന്നുവേട്ട; ഒരുകോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

സിന്തറ്റിക് മയക്കുമരുന്നായ എം.ഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്‌നാട്ടില്‍ നിന്നുള്ള മദ്യം എന്നിവ പിടികൂടുകയും എട്ടു പേരെ അറസ്റ്റുചെയ്യുകയും ചെയ്തു
ലഹരി വസ്തുക്കളുമായി പിടിയിലായവര്‍
ലഹരി വസ്തുക്കളുമായി പിടിയിലായവര്‍


മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിനിടെ വന്‍ മയക്കുമരുന്ന് വേട്ട. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലോക്ഡൗണ്‍ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് താനൂര്‍ ഡിവൈഎസ്പി. എംഐ ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം വിദഗ്ധമായി ലഹരി മാഫിയാ സംഘത്തെ വലയിലാക്കിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. 

സിന്തറ്റിക് മയക്കുമരുന്നായ എം.ഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്‌നാട്ടില്‍ നിന്നുള്ള മദ്യം എന്നിവ പിടികൂടുകയും എട്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. സംഭവത്തില്‍ കോഴിച്ചെന പരേടത്ത് വീട്ടില്‍ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍കുഴി വീട്ടില്‍ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കല്‍ വീട്ടില്‍ സുഹസാദ് (24), വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ വീട്ടില്‍ അഹമ്മദ് സാലിം (21), വളവന്നൂര്‍ വാരണക്കര സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com