അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2021 09:41 PM  |  

Last Updated: 26th May 2021 09:41 PM  |   A+A-   |  

aruvikkara

അരുവിക്കര ഡാം/ഫയല്‍ ചിത്രം


തിരുവനന്തപുരം: നെയ്യാര്‍, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണു തീരുമാനം.

നാളെ രാവിലെ ഏഴിന് നെയ്യാര്‍ ഡാമിലെ സ്ഥിതി വിലയിരുത്തി ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അരുവിക്കര ഡാമിലും ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. ഇതു മുന്‍നിര്‍ത്തി നെയ്യാര്‍, കരമനയാര്‍ എന്നിവയുടെ ഇരു കരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.