ഗ്യാസ് അടുപ്പിൽ കള്ളവാറ്റ്; വീടിന്റെ അടുക്കളയിൽ നിന്ന് മൂവർ സംഘത്തെ കുടുക്കി പൊലീസ് 

വേഷം മാറി എത്തിയാണ് പൊലീസ് വാറ്റ് കൈയോടെ പൊക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: വീടിന്‍റെ അടുക്കളയിൽ കള്ളവാറ്റ് നടത്തിയ മൂവർ സംഘം പൊലീസ് പിടിയിൽ. വേഷം മാറി എത്തിയാണ് പൊലീസ് വാറ്റ് കൈയോടെ പൊക്കിയത്. കുളത്തൂപ്പുഴ സ്വദേശി ഷിബിൻ, പ്രവീൺ, ദീപു എന്നിവരാണ് അറസ്റ്റലിയത്. ഷിബിന്‍റെ വീട്ടിലാണ് വാറ്റ് നടത്തിയിരുന്നത്. 

വാറ്റുകലത്തില്‍ നിന്ന് ചില്ലു കുപ്പിയിലേക്ക് തുളളി തുളളിയായി മദ്യം ഒഴുകുന്ന രംഘം കണ്ടാണ് പൊലീസ് ഇവിടേക്ക് എത്തുന്നത്. കണ്ടന്‍ചിറയിലെ ഷിബിന്‍റെ വീട്ടിലാണ് വാറ്റ് നടന്നത്. ഗ്യാസ് അടുപ്പിൽ വാറ്റിയാൽ മണവും പുകയും പുറത്തുവരില്ലെന്ന ആത്മവിശ്വാസമായിരുന്നു മൂവർക്കും. പൊലീസ് പിടികൂടിയെന്ന് മനസ്സിലായതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരെയും ഓടിച്ചിട്ട് പിടിച്ചു.

വീട്ടില‍്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ലീറ്റര്‍ ചാരായവും വാറ്റിനുപയോഗിച്ച പാത്രങ്ങളും തൊണ്ടിമുതലായി കണ്ടെത്തിയിട്ടുണ്ട്. 20 ലീറ്റര്‍ കോട വീടിനു പുറത്തു തന്നെ പൊലീസ് ഒഴുക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com