മ​ദ്യത്തിനും ഇന്ധന വിലയ്ക്കും ജിഎസ്ടി; കൗൺസിൽ യോഗത്തിൽ കേരളം എതിർപ്പ് അറിയിച്ചെന്ന് ധനമന്ത്രി ബാല​ഗോപാൽ

മ​ദ്യത്തിനും ഇന്ധന വിലയ്ക്കും ജിഎസ്ടി; കൗൺസിൽ യോഗത്തിൽ കേരളം എതിർപ്പ് അറിയിച്ചെന്ന് ധനമന്ത്രി ബാല​ഗോപാൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മദ്യ ഉത്പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആൽക്കഹോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളം എതിർത്തെന്ന് ധനമന്ത്രി മന്ത്രി കെഎൻ ബാലഗോപാൽ. മദ്യവും ഇന്ധന വിലയും ജിഎസ്ടിയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് യോ​ഗത്തിൽ ആവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നയം ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ ഉൾപ്പെടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെു. ഈ നിർദ്ദേശങ്ങൾ കേന്ദ്രം ക്രിയാത്മകമായി എടുത്തിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായും ധനമന്ത്രി വ്യക്തമാക്കി. 

ചെരുപ്പ്, തുണിത്തരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി വർധിപ്പിക്കരുതെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തിൽ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com