ലോക്ക്ഡൗൺ ഇളവുകൾ; ചൊവ്വ, ശനി ദിവസങ്ങളിൽ കൂടുതൽ കടകൾ തുറക്കാം 

ലോക്ക്ഡൗൺ ഇളവുകൾ; ചൊവ്വ, ശനി ദിവസങ്ങളിൽ കൂടുതൽ കടകൾ തുറക്കാം 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മൊബൈലും കമ്പ്യൂട്ടറും നന്നാക്കുന്ന കടകൾക്കടക്കം ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്. 

അതേസമയം രോ​ഗ വ്യാപനം തീവ്രമായി നിൽക്കുന്ന മലപ്പുറം ജില്ലയിൽ ഈ ഇളവുകൾ ബാധകമാകില്ല. മറ്റ് ജില്ലകളിലാണ് ഇളവുകൾ. 

മൊബൈല്‍ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകൾ, കണ്ണട വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ എന്നിവയ്ക്കും ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം.

ചകിരി ഉപയോഗിച്ചുള്ള കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചൊവ്വ, ശനി ദിവസങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിലവില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നു അവ മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാനും അനുമതിയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com