'വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു'; മരിക്കുന്നതിന് മുന്‍പ് റൂബി എഴുതി, വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍

'വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു' കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റൂബി ഈമാസം 19ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണിത്
റൂബി/അവസാനമായി പോസ്റ്റ് ചെയ്ത കുറിപ്പ്‌
റൂബി/അവസാനമായി പോസ്റ്റ് ചെയ്ത കുറിപ്പ്‌

'വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു' കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റൂബി ഈമാസം 19ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണിത്. പ്രതിന്ധികളെല്ലാം തരണം ചെയ്യാന്‍ മടിയില്ലാത്ത റൂബി മരണത്തിലേക്ക് പോവുകയാണെന്ന സൂചനയായി പക്ഷേ, ആ പോസ്റ്റ് വായിക്കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞില്ല, പിറ്റേന്ന് മരണവാര്‍ത്ത അറിയുന്നതുവരെ. 

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് റൂബിയെയും സുഹൃത്ത് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ശ്രീകാര്യം പൊലീസിനെ വവരമറിയിച്ചു. തുടര്‍നന് പൊലീസെത്തി വീടിന്റെ കതക് പൊളിച്ചു അകത്തു കടന്നപ്പോള്‍ റൂബിയെ താഴത്തെ മുറിയിലും സുനിലിനെ മുകളിലത്തെ മുറിയിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ജീവിതത്തെ പൊസിറ്റീവ് ആയി മാത്രം നോക്കി കണ്ട ആള്‍ ആയിരുന്നു റൂബിയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഊര്‍ജ്ജം നിറച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ ആയിരുന്നു റൂബി എഴുതിയവയില്‍ ഏറെയും. അതുകൊണ്ടുതന്നെ 'വിശക്കുന്നു' എന്ന പോസ്റ്റിനെയും തമാശ ആയിട്ടാണ് പലരും എടുത്തത്. മരിക്കുന്നതിന്റെ തലേന്ന് വാട്‌സ്ആപ്പ് സൗഹൃദ കൂട്ടായ്മയില്‍ നിന്ന് റൂബി സ്വയം പുറത്തുപോയതിനെയും സുഹൃത്തുക്കള്‍ ഗൗരവമായി എടുത്തില്ല. 'ആകെ ലോക്ഡൗണായി' എന്നുപറഞ്ഞ് ചില സുഹൃത്തുക്കള്‍ക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ കാരണം റൂബിയും സുഹൃത്തും കടുത്ത സാമ്പ്ത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു എന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com