ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ; കെകെ രമയ്ക്കെതിരെ നടപടിയില്ല

By സമകാലിക മലയാളം ഡെസ്ക്  |   Published: 30th May 2021 07:02 PM  |  

Last Updated: 30th May 2021 07:02 PM  |   A+A-   |  

kk_rema

ടിപി ചന്ദ്രശേഖരന്റെ ബാഡ്ജണിഞ്ഞ് കെകെ രമ സത്യപ്രതിജ്ഞ ചെയ്യുന്നു/ ഫയൽ

 

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെകെ രമ എംഎൽഎയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജുകളും മറ്റു ഹോൾഡിങ്‌സുകളും ധരിക്കുന്നത് ചട്ടലംഘനമാണ്. എന്നാൽ പുതിയ അംഗമായതിനാൽ നടപടിയെടുക്കേണ്ടതില്ലെന്നാണ്‌ സ്പീക്കറുടെ തീരുമാനം.

നിയമസഭയിൽ രമ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് ബാഡ്ജ് ധരിച്ചിരുന്നത്. ഇത് ചട്ടംലഘനമാണെന്ന് ചൂണ്ടിക്കാട്ടി അന്നു തന്നെ സ്പീക്കർക്ക് പരാതി ലഭിച്ചിരുന്നു.

പുതിയ അംഗമായതിനാൽ ചട്ടങ്ങളെ കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി ഏതെങ്കിലും തരത്തിലുള്ള നടപടികൾ വേണ്ടെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ തീരുമാനം. വടകരയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെയാണ് രമ വിജയിച്ചത്.