പാത്രം കഴുകുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണു; അധ്യാപിക മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 01:14 PM  |  

Last Updated: 03rd November 2021 01:14 PM  |   A+A-   |  

sunu

സുനു

 

ആലപ്പുഴ: തലവടിയില്‍ അധ്യാപിക പുഴയില്‍ വീണുമരിച്ചു. ചെത്തിപ്പുരയ്ക്കല്‍ കൊടുംതറയില്‍ കെ എ സുനു(53)ആണ് മരിച്ചത്. ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയാണ്. വീടിന് പുറകിലെ കടവില്‍ നിന്ന് പാത്രം കഴുകുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു. 

ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തെ കുളിക്കടവില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി ചങ്ങങ്കരി വരെ എത്തി. ബോട്ടിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു.