തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ : വോട്ടർപട്ടികയിൽ തിങ്കളാഴ്ച വരെ പേരുചേർക്കാം; സേവനങ്ങൾക്ക്‌ ആപ്പ്

അപേക്ഷകളും പരാതികളും പരിശോധിച്ച് സപ്ലിമെന്ററി വോട്ടർപട്ടിക 17ന് പ്രസിദ്ധീകരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം.  വെള്ളിയാഴ്ച മുതൽ തിങ്കൾ ( നവംബർ 8) വരെ വീണ്ടും അവസരം ലഭിക്കും. വോട്ടർപട്ടിക സംബന്ധിച്ച പരാതികളും സമർപ്പിക്കാം.

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ 32 തദ്ദേശ വാർഡിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 12 ജില്ലയിലെ 32 തദ്ദേശ വാർഡിലെയും അന്തിമ വോട്ടർപട്ടിക സെപ്തംബർ 30ന് പ്രസിദ്ധീകരിച്ചിരുന്നു. 

www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലും അതത്‌ പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകളും പരാതികളും പരിശോധിച്ച് സപ്ലിമെന്ററി വോട്ടർപട്ടിക 17ന് പ്രസിദ്ധീകരിക്കും.

സേവനങ്ങൾക്ക്‌ ആപ്പ്

സമ്മതിദായകർക്കുള്ള സേവനങ്ങൾ ഇപ്പോൾ വോട്ടർ ഹെൽപ്പ്‌ലൈൻ മൊബൈൽ ആപ്പിലും www.nvsp.inലും ലഭ്യമാണ്. പുതുതായി രജിസ്റ്റർ ചെയ്യാനും മേൽവിലാസം മാറ്റാനും തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ തിരുത്താനുമൊക്കെ ആപ്പിന്റെയും സൈറ്റിന്റെയും സേവനം ഉപയോഗിക്കാം. 30 വരെ നടക്കുന്ന പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2022ന്റെ ഭാഗമായാണ് ഇതെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ അറിയിച്ചു. ഹെൽപ്പ്‌ലൈൻ നമ്പർ: 1950.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com