ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന്; എല്‍ഡിഎഫില്‍ ധാരണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2021 12:52 PM  |  

Last Updated: 04th November 2021 12:52 PM  |   A+A-   |  

Jose_k_mani_EPS123

ജോസ് കെ മാണി/ ഫയല്‍ ചിത്രം


തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഐഎന്‍എല്‍ വഹിച്ചിരുന്ന സ്ഥാനമാണിത്. എല്‍ഡിഎഫിലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ മൊത്തം ആറ് സ്ഥാനങ്ങളാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിച്ചിരിക്കുന്നത്. സിപിഐയ്ക്ക് കഴിഞ്ഞ തവണത്തേതുപോലെ 17 സ്ഥാനങ്ങള്‍ നല്‍കി. 

പുതുതായി വന്ന കക്ഷികള്‍ക്ക് നല്‍കുന്ന സ്ഥാനമാനങ്ങളെപ്പറ്റി നിലനിന്നിരുന്ന ഭിന്നതകളാണ് ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം ഇത്രയും വൈകിപ്പിച്ചത്. പുതുതായി മുന്നണിയിലേക്ക് വന്ന പ്രധാന കക്ഷിയായ കേരളാ കോണ്‍ഗ്രസ് എം 15 സീറ്റുകളാണ് ചോദിച്ചത്. ആറ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നുള്ള ധാരണയിലാണ് ഇപ്പോള്‍ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ജനതാദള്‍ എസ് കൈവശംവെച്ചിരുന്ന കേരളാ വനം വികസന കോര്‍പ്പറേഷനും കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിക്കും.