കുറി പൂര്‍ത്തിയാകുമ്പോള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം, ചിട്ടി കമ്പനി നടത്തി ലക്ഷങ്ങള്‍ തട്ടി മുങ്ങി; പ്രതി അറസ്റ്റില്‍

കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു സമീപം പൊന്‍പണം ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി, നിക്ഷേപങ്ങള്‍ സ്വീകരിച്ച് മുങ്ങിയ പ്രതി അറസ്റ്റില്‍
പ്രസാദ്
പ്രസാദ്

തൃശൂര്‍: കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിക്കു സമീപം പൊന്‍പണം ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി, നിക്ഷേപങ്ങള്‍ സ്വീകരിച്ച് മുങ്ങിയ പ്രതി അറസ്റ്റില്‍.  വടൂക്കര കൊളങ്ങരപ്പറമ്പില്‍ പ്രസാദ് (52)നെയാണ് നെടുപുഴ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി ജി ദിലീപും സംഘവും അറസ്റ്റുചെയ്തത്. 

ഇയാള്‍ നടത്തിവന്നിരുന്ന സ്ഥാപനത്തില്‍ കുറികള്‍ ചേര്‍ത്തും നിക്ഷേപങ്ങള്‍ സ്വീകരിച്ചും വലിയ തുകകളാണ് കൈപ്പറ്റിയത്. പണം ചോദിച്ച് വന്നവര്‍ക്ക്  തിരിച്ചുകൊടുക്കാതെ വന്നതോടെ ആളുകള്‍ അന്വേഷിച്ചു വരാന്‍ തുടങ്ങി. പിന്നാലെ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച പാലിശേരി സ്വദേശി ഷാജു എന്നയാള്‍ക്ക് 5.25 ലക്ഷം രൂപ കിട്ടാനുണ്ടെന്ന പരാതിയില്‍ നെടുപുഴ പൊലീസ്് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേയാണ് പ്രതി പിടിയിലായത്. 

നിക്ഷേപങ്ങള്‍ സ്വീകരിച്ച് മുങ്ങിയ പ്രതി അറസ്റ്റില്‍

ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും പ്രതി പണം കൈപ്പറ്റിയിട്ടുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് നിരവധി പേര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെറിയ തുകകളിലായി കുറി നടത്തി, കുറി പൂര്‍ത്തിയാകുമ്പോള്‍ വരിക്കാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മുഴുവന്‍ തുകയും സ്ഥാപനത്തില്‍ തന്നെ വീണ്ടും നിക്ഷേപിക്കുന്നതാണ് ഇയാളുടെ തട്ടിപ്പു രീതി. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ഇയാളുടെ തട്ടിപ്പില്‍ കൂടുതലും ഇരയായിട്ടുള്ളത്. തട്ടിപ്പിലൂടെ ഇയാള്‍ കൈക്കലാക്കിയ തുക മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com